ദോഹ : അഡ്വ മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരദാനവും സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും ഐ സി സി അശോക ഹാളിൽ നടന്നു.സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ച ചടങ് ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ ഉത്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയായി വളര്ന്നു വരണമെന്ന് അവാർഡ് ജേതാക്കളെ അദ്ദേഹം ഓർമപ്പെടുത്തി. ......
ദോഹ: കടലിന്റെ നീലാഴങ്ങളിൽ നിന്ന് കോരിയെടുത്ത ഫ്രഷ് മൽസ്യസമ്പത്തുമായി പഴയ ദോഹ തുറമുഖത്തെ ജബ്റത്ത് അൽ മീന മൽസ്യവിപണി.
തദ്ദേശീയ മൽസ്യബന്ധന സീസൺ പുനരാരംഭിച്ചതോടെ, കടലിന്റെ വശ്യതയും പുതുമയും തുളുമ്പുന്ന കടൽവിഭവങ്ങൾ തേടി സ്വദേശികളും പ്രവാസികളുമായ ആയിരക്കണക്കിന് മത്സ്യ പ്രേമികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
ഹമൂർ, ചണമ്പ് (കിങ് ഫിഷ്), ഷേരി, സാഫി, സുൽത്താൻ ഇബ്രാഹിം, ഫസ്കർ തുടങ്ങിയ ജനപ്രിയ പ്രാദേശിക മൽസ്യങ്ങളും കൊഞ്ചും മുത്തുകളൊളിപ്പിച്ച ചിപ്പികളും വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിലസ്ഥിരത ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ചോയ്സുകൾ നൽകാനും ഓൾഡ് പോർട്ടിലെ മത്സ്യ ചന്ത സഹായകരമാണ് . പല മുൻനിര മൽസ്യഇനങ്ങളും സൂര്യാസ്തമയത്തിന് മുൻപേ വിറ്റുതീരുന്ന കാഴ്ച വിപണിയുടെ ജനപ്രീതി വിളിച്ചോതുന്നു.
ഏകദേശം 563 കിലോമീറ്റർ ദൈർഘ്യമുള്ള മനോഹരമായ തീരപ്രദേശത്ത് ആയിരക്കണക്കിന് മൽസ്യബന്ധന ബോട്ടുകളാണ് ഖത്തറിന്റെ സമൃദ്ധിക്കായി സമുദ്രത്തിൽ വലവീശുന്നത്. ......
ദോഹ: വേനൽക്കാലം സജീവമായതോടെ ഖത്തർ നിവാസികൾക്കും സന്ദർശകർക്കുമായി മികച്ച ഇൻഡോർ വിനോദാനുഭവങ്ങൾ ഒരുക്കി 'ഹലാ സമ്മർ 2026' (Hala Summer 2026) ക്യാമ്പയിൻ.......
ദോഹ: കുട്ടികളിൽ കണ്ടുവരുന്ന അലർജികൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനിലെ (PHCC) അൽ മഷാഫ് ഹെൽത്ത് സെന്ററിലെ പെഡിയാട്രീഷ്യൻ ഡോ. സുഫിയാൻ ബനി അവാദ് വ്യക്തമാക്കി.
തുമ്മൽ, മൂക്കടപ്പ്, രാത്രിയിലെ ചുമ, ചർമ്മത്തിലെ ചൊറിച്ചിൽ തുടങ്ങിയ നിസാര ലക്ഷണങ്ങളോടെയാണ് അലർജി ആരംഭിക്കുന്നത്. ......
ദോഹ: ഖത്തറിലെ ചില പ്രദേശങ്ങളിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ പ്രാദേശിക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (Met Department) അറിയിച്ചു. ചിലയിടങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.തീരദേശങ്ങളിൽ തുടക്കത്തിൽ മൂടൽമഞ്ഞും തുടർന്ന് പകൽ സമയത്ത് കടുത്ത ചൂടും അനുഭവപ്പെടും. ......

ദോഹ: ഖത്തറിലെ സമുദ്ര പരിസ്ഥിതി കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അത്യാധുനിക സംവിധാനങ്ങളുള്ള 'സ്മാർട്ട് ഒബ്സർവർ' (Smart Observer) ബോട്ട് പുറത്തിറക്കി. പരമ്പരാഗത രീതികളിൽ നിന്ന് മാറി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കടലിലെ മാറ്റങ്ങൾ തത്സമയം നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനുമാണ് മന്ത്രാലയം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തർ നാഷണൽ ഡെവലപ്മെന്റ് സ്ട്രാറ്റജി 2030-ന്റെ ഭാഗമായി തദ്ദേശീയവും അന്തർദേശീയവുമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.മാന്യുവൽ, ലാർജ് ആന്റിന കൺട്രോൾ, സ്റ്റാർലിങ്ക് (Starlink) ടെക്നോളജി എന്നീ മൂന്ന് നിയന്ത്രണ സംവിധാനങ്ങൾ വഴി മനുഷ്യരഹിതമായി ബോട്ട് പ്രവർത്തിപ്പിക്കാം.തുടർച്ചയായി 6 മുതൽ 7 മണിക്കൂർ വരെ പ്രവർത്തിക്കാനും ഒരേസമയം ജലത്തിന്റെ സാമ്പിളുകൾ ശേഖരിക്കാനും സാധിക്കും.മുൻനിര ശാസ്ത്രീയ രീതികളിലൂടെ ലഭിക്കുന്ന ഫലങ്ങൾക്ക് തുല്യമായ കൃത്യത സ്മാർട്ട് ഒബ്സർവറിന്റെ ഡാറ്റകൾക്കും ഉണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.കടൽവെള്ളത്തിന്റെ ഗുണനിലവാരം, താപനില, ഉപ്പുരസം (salinity), ലയിച്ചുചേർന്ന ഓക്സിജന്റെ അളവ്, കലക്കൽ (turbidity), ക്ലോറോഫിൽ എന്നിവ കൃത്യമായി അളക്കാൻ ഈ ബോട്ടിലെ സെൻസറുകൾക്ക് കഴിയും.
ഡാറ്റാ ശേഖരണം കൂടുതൽ വേഗത്തിലാക്കാനും ലബോറട്ടറികളിലേക്ക് തത്സമയം വിവരങ്ങൾ എത്തിക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അന്താരാഷ്ട്ര സുസ്ഥിരതാ വിദഗ്ദ്ധൻ ഡോ. ......
ദോഹ: ഖത്തറിലെ പ്രമുഖ സാംസ്കാരിക മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിനായി പ്രമുഖ ടെലിവിഷൻ ചാനലായ 'അൽ അറബി 2' (Alaraby 2) അർദ്ധവാർഷിക സൗഹൃദ സൽക്കാരം (Luncheon) സംഘടിപ്പിച്ചു. ചാനലും പ്രാദേശിക മാധ്യമങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം ആഘോഷിക്കുന്നതിനും, സാംസ്കാരിക രംഗത്ത് മാധ്യമങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനുമാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഖത്തറിലെയും വിദേശത്തെയും സാംസ്കാരിക സംഭവവികാസങ്ങൾ വളരെ കൃത്യതയോടെയും ആഴത്തിലും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമപ്രവർത്തകർ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്ന് അൽ അറബി 2 സി.ഇ.ഒ ഏലിയാസ് ഖൂറി പറഞ്ഞു.
ചാനലിന്റെ പുതിയ പ്രോഗ്രാം നിര ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. ......
ഈ വർഷത്തെ ഫിഫ ലോകകപ്പ് മത്സരങ്ങൾക്കിടെ അർജന്റീന സൂപ്പർ താരം ലയണൽ മെസിക്കു നേരേ ബോംബ് ഭീഷണികളും പിന്തുടരലും ഓൺലൈൻ അധിക്ഷേപങ്ങളും ഉണ്ടായതായി റിപ്പോർട്ട്. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.ചോർന്ന പൊലീസ് റിപ്പോർട്ടിലാണ് ഗുരുതരമായ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങളുള്ളതെന്നാണ് റിപ്പോർട്ട്.
ജൂൺ 28ന് ടെക്സസിൽ അർജന്റീനയും ജോർദാനും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് ഏറ്റവും ഗുരുതരമായ സംഭവങ്ങളിലൊന്ന് റിപ്പോർട്ട് ചെയ്തത്. ......
ദോഹ/വാഷിംഗ്ടൺ: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഉയർന്നു. വെള്ളി വിപണിയിലും നേരിയ മാറ്റങ്ങളോടെ വ്യാപാരം പുരോഗമിക്കുന്നു.......